നടതുറപ്പ് മഹോത്സവം

ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോൽസവ ദിനങ്ങളിൽ ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങിൻ്റെ ഉദ്ഘാടനം പ്രശസ്ത ഗായിക K S ചിത്ര നിർവ്വഹിച്ചു.

ഈ മാസം 26 മുതൽ 2024 ജനുവരി 6 വരെയാണ് നടതുറപ്പ് മഹോത്സവം.17/12/23 ഞായറാഴ്ച മുതൽ ക്ഷേത്രത്തിൻ്റെ വെബ്സൈറ്റായ www.thiruvairanikkulamtemple.org വഴി ഭക്തജനങ്ങൾക്ക് വെർച്ച്വൽ ക്യൂ സൗജന്യമായി ബുക്ക് ചെയ്യാവുന്നതാണ്.

വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് സാധാരണ ക്യൂവിലൂടെ ദർശനം സാദ്ധ്യമാകുന്നതാണ്.