തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ബലിക്കൽപുര

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ബലിക്കൽപുര എന്ന അത്ഭുതം

പൗരാണികമായ കേരളീയ വാസ്തുവിദ്യയുടെ അത്ഭുതമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ബലിക്കൽപുര. രാമായണം മുഴുവൻ ഈ ബലിക്കൽ പുരയുടെ മുകൾ ഭാഗത്തു മരത്തിൽ അതിമനോഹരമായി കൊത്തിവച്ചിട്ടുണ്ട്. പഴച്ചാറുകളും പ്രകൃതിദത്തമായ വർണങ്ങളും ഉപയോഗിച്ച് ശില്പങ്ങളെ അതിമനോഹരമാക്കിയിരിക്കുന്നു. പുരാവസ്തു ഗവേഷകർക്കുപോലും അത്ഭുദമാണ് ഈ ശിൽപ്പങ്ങൾ. രാമായണ കഥ കൂടാതെ നിരവധി ദേവീദേവന്മാരുടെ ശില്പങ്ങളും ഇവിടെ കാണാം.പറയിപെറ്റ പന്തിരുകുലത്തിലെ തച്ചനായ സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചനാണു ഇത് കൊത്തിയതെന്നാണ് ഐതീഹ്യം.ഈ ക്ഷേത്രത്തിന്റെ ഉത്ഭവവുമായി പന്തിരുകുലത്തിലെ അകവൂർ ചാത്തനുള്ള പങ്കും അമാനുഷികമായ ശിൽപ്പ ഭംഗിയും ഈ വിശ്വാസത്തിനു ബലമേകുന്നു. കാലപ്പഴക്കം ശിൽപ്പങ്ങൾക്കു ചില കേടുപാടുകൾ തീർത്തിട്ടുണ്ടെങ്കിലും ഇതിന്റെ അമൂല്യതയും പഴക്കവും കണക്കിലെടുത്തു അതീവ ശ്രദ്ധയോടെയാണ് ഇത് ഇന്നും സംരക്ഷിക്കുന്നത്. രാമായണ മാസങ്ങളിൽ നിരവധി ഭക്തരാണ് ഈ അത്ഭുതങ്ങൾ കാണാൻ ക്ഷേത്രത്തിൽ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എത്തിച്ചേരുന്നത്.

Photo Courtesy: Malayala Manorama